കുറും കവിതകള്‍ 765

കരയെത്താ സന്ധ്യ
കടലിൽ മുങ്ങും
ദീപപ്രഭാപൂരം ..!!

നാലുമണി നേരം നോക്കി
കൂട്ടുകൂടാനെത്തുന്ന കുസൃതി
ഉടുപ്പാകെ നനച്ചു വീട്ടിലേക്ക് ..!!!

മാളികമുകളും
തെങ്ങും തോപ്പും വിളഞ്ഞപാടവും
 മനസ്സിൽ  മായാതെ നിൽപ്പു

ഞാൻ വളർന്നു ആഴങ്ങളിൽ
നിന്നും നിശബ്ദമായി ഉള്ളിലായ്

മഞ്ഞച്ചരടിലെ പൂത്താലി
കൈയ്യിലേറ്റ്  വാങ്ങുമ്പോൾ 
ഇടഞ്ചിലൊരു കെട്ടിമേളം ..!!

സിന്ദൂരം നെറുകയിലിടുമ്പോൾ
കണ്ണുകളിൽ ലഹരി
ഉള്ളിലൊരു ഭക്തി ഭാവം  ..!!

ഉരപ്പുരയുടെ പഴുതിനിടയിൽ
മഴമുത്തുകൾ വീണുടഞ്ഞു .
ഒരു തുമ്പപ്പൂ ചിരി ..!!

ഉടൽനച്ചു പെയ്യ്തു
ഉള്ളിലാകെ കുളിർത്തു .
കരങ്ങൾനീണ്ടു ചൂടിനായ് ..!! 

കടൽപ്പെരുക്കം
മാറാത്ത മഴ
വലനെയ്യും സ്വപ്‌നങ്ങൾ ..!!

സന്ധ്യാംബര വര്‍ണ്ണം
ഭൗതിക ശാന്തിയില്‍
കൂടുകൂട്ടുന്നു മൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “