തിരിച്ചറിവ്

നിഴലനക്കം നേർക്കാണും
മിടിക്കും നെഞ്ചകം
മുരടനക്കി ശബ്ദമടഞ്ഞു
ഇരുളിന്റെ ഗന്ധം
എത്തപ്പെടാതേ കൈകള്‍
തപ്പി തടഞ്ഞു നടത്തം
വഴിയുടെ ഗര്‍ത്തങ്ങളും
വക്രതകളും നനവുമറിഞ്ഞു
മലമുകളിലെങ്ങിനയോ
ചുവടുകള്‍ പകല്‍വെളിച്ചം തൊട്ടു
കാറ്റിനു കാടിന്റെ വന്യതയാര്‍ന്ന മണം
മിത്രമോ ശത്രുവോ എന്നറിയില്ല
മിഴികള്‍ ഇറുക്കിയടച്ചു
ഭയമെന്ന വികാരാമെന്തെന്നറിഞ്ഞു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “