എന്റെ പുലമ്പലുകള്‍ 76
ഞാൻ എന്നെതന്നെ നഷ്ടമാക്കിയിരിക്കുന്നു നിനക്കായ്
ഇനി നീ വിചാരിച്ചാൽ മാത്രമേ എന്നെ മടക്കി തരികയോ
നിന്റെ ഹൃദയത്തിനുള്ളിൽ ആരും കാണാതെ ഒളിപ്പിക്കാം ..!!
ഇപ്പോൾ നമുക്കറിയാമിരുവർക്കും നമ്മുടെ ഹൃദയങ്ങളേറെ
ആഗ്രഹിക്കുന്നു പിരിയാനാവാത്തവണ്ണം ചേർന്നിരിക്കുന്നു
നിന്നെ കണ്ട മാത്രയിൽ എന്റെ കണ്ണുകൾ ചിമ്മാൻ മറന്നിരിക്കുന്നു
അവ എപ്പോഴും നീ തീർത്ത മോഹവലയങ്ങളിൽ സ്വപ്നാടനം നടത്തുന്നു .
ഓരോ തുള്ളി കണ്ണുനീരും നിന്നെ പ്രതി അടർന്നു വീഴുമ്പോളും അറിയാതെ
നിന്നെ ഞാൻ എന്റെ കാരാഗൃഹത്തിൽ ബന്ധനസ്ഥയാക്കുന്നു പ്രണയത്താൽ ..!!
എന്റെ ഹൃദയത്തിൽ എത്രയോ മുറിപ്പാടുകൾ നീ തീർത്തിട്ടും
അതെ അത് നിനക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നു യുഗങ്ങളായി
നിന്റെ ചുണ്ടുകളുടെ പരിമളതയിൽ ഒരു വണ്ടായിമാറി മൂളുന്നു
നിന്നെ വിട്ടു പിരിയാതെ ചുറ്റി തിരിയുന്നുയീ ചിതാകാശ സീമയിൽ ..!!
Comments