കുറും കവിതകള്‍ 780
ഉരുളുന്നുണ്ട് കൈയ്യാലെ
വേദനകളും വിശപ്പും
തെരിവിന്റെ കണ്കാഴ്ച..!!
സന്ധ്യാംബരതണലുകളില്‍
ചിറകൊതുക്കുന്നുണ്ട്
കുറുകലോടെ മതിലകങ്ങളില്‍ ..!!
ഇലകൊഴിഞ്ഞ്
ഉണങ്ങിയ ചില്ലകളില്‍
ചുറ്റി വരിഞ്ഞു പ്രണയം ..!!
പരിഭവ തിരയുടെ മടക്കം
തീരത്ത് നിന്നു കൈയ്യാട്ടി
വിളിക്കുന്നു ഓലപ്പീലികള്‍ ..!!
പുലരി വെയില്‍
വീണുടഞ്ഞ തുള്ളികള്‍
കരഞ്ഞു വീര്‍ത്ത മണ്‌ഡൂകം..!!
സന്ധ്യാംബര ചുവട്ടില്‍
ഇണയരയന്നങ്ങള്‍ കൊക്കൊരുമ്മി
തടാകത്തില്‍ പ്രണയം വിരിഞ്ഞു ..!!
പുഞ്ചിരിച്ചു നിന്നു പൂവ്
മൂളിയടുത്തു വണ്ട് .
കാറ്റിനു പ്രണയ ഗന്ധം ..!!
ഇതള്‍ പൊഴിഞ്ഞ ചില്ലയില്‍
പ്രണയ നൊമ്പരം.
വിരഹം ചിറകൊതുക്കി ..!!
ഉത്സവ തിരക്കില്‍
ചെറു കണ്ണുകളിലെ തിളക്കം .
വിശപ്പിന്റെ കച്ചവടം ..!!
തിരിനനച്ചു കൈകള്‍ .
വളകിലുങ്ങി ചിരിച്ചു
ഉത്സവ ലഹരി ..!!
നീലകമ്പളം പുതച്ചു
ഒറ്റക്കിരുന്നു പാടി
രാഗം ശോകം ..!!
വേദനകളും വിശപ്പും
തെരിവിന്റെ കണ്കാഴ്ച..!!
സന്ധ്യാംബരതണലുകളില്‍
ചിറകൊതുക്കുന്നുണ്ട്
കുറുകലോടെ മതിലകങ്ങളില്‍ ..!!
ഇലകൊഴിഞ്ഞ്
ഉണങ്ങിയ ചില്ലകളില്‍
ചുറ്റി വരിഞ്ഞു പ്രണയം ..!!
പരിഭവ തിരയുടെ മടക്കം
തീരത്ത് നിന്നു കൈയ്യാട്ടി
വിളിക്കുന്നു ഓലപ്പീലികള്‍ ..!!
പുലരി വെയില്‍
വീണുടഞ്ഞ തുള്ളികള്‍
കരഞ്ഞു വീര്‍ത്ത മണ്‌ഡൂകം..!!
സന്ധ്യാംബര ചുവട്ടില്‍
ഇണയരയന്നങ്ങള്‍ കൊക്കൊരുമ്മി
തടാകത്തില്‍ പ്രണയം വിരിഞ്ഞു ..!!
പുഞ്ചിരിച്ചു നിന്നു പൂവ്
മൂളിയടുത്തു വണ്ട് .
കാറ്റിനു പ്രണയ ഗന്ധം ..!!
ഇതള്‍ പൊഴിഞ്ഞ ചില്ലയില്‍
പ്രണയ നൊമ്പരം.
വിരഹം ചിറകൊതുക്കി ..!!
ഉത്സവ തിരക്കില്‍
ചെറു കണ്ണുകളിലെ തിളക്കം .
വിശപ്പിന്റെ കച്ചവടം ..!!
തിരിനനച്ചു കൈകള്‍ .
വളകിലുങ്ങി ചിരിച്ചു
ഉത്സവ ലഹരി ..!!
നീലകമ്പളം പുതച്ചു
ഒറ്റക്കിരുന്നു പാടി
രാഗം ശോകം ..!!
Comments
ആശംസകൾ സർ