തിരയിളക്കം
തിരയുന്നു ഞാനെൻറെ ഉള്ളിന്റെ ഉള്ളിലയ് എന്തോ
തീരത്തണയുന്ന തിരയടിയൊച്ചയുടെ തേങ്ങല്‍ മാത്രം
തിങ്ങി വിങ്ങുമാ വിഷാദ വിരഹത്തിന്‍ നേര്‍ കാഴ്ച മാത്രം
തുഴയില്ലായലയാഴിയില്‍ പൊങ്ങി താഴും പ്രണയ വഞ്ചിയായ്
തരിശിലെ തണലായി നില്‍ക്കുമായൊറ്റ ശിഖരങ്ങളില്‍
തളര്‍ന്നു ചേക്കേറും കിളിയുടെ രാപാട്ടിന്‍ നോവിലലിഞ്ഞ
താളം തേടുമെന്‍ വിരല്‍ തുമ്പില്‍ ജന്മം കൊണ്ട വരികളില്‍
തൊട്ടുണര്‍ത്തും മനസ്സിന്റെ കൊണിലെവിടയോ ഉറക്കുന്നു
താരാട്ടും ആനന്ദഭൈരവിയുടെ രാഗ തരംഗങ്ങളാല്‍ സ്വപ്ന
തലങ്ങളിലെത്തി നില്‍ക്കും നിന്നോടൊപ്പം അറിയാതെ
താദാത്മ്യം ചേരുന്നു ഞാനും നീയുമൊന്നായി മറുന്നുവല്ലോ
തരിമ്പും ഇളക്കമില്ലാതെ അലറുന്നുള്ളിലെ കടല്‍ വെളിയിലും ..!!
Comments