കുറും കവിതകള്‍ 760

പുല്‍ തുമ്പില്‍
മഴമിഴിനീര്‍ തിളക്കം
മനസ്സു കുളിര്‍ത്തു ..!!


ത്രിസന്ധ്യയിലെ മഴ
മണല്‍ തിരകളില്‍
ഞണ്ടുകള്‍ പാഞ്ഞു ..!!

കടലോരക്കാറ്റ്
മഴയുടെ സ്വാദ്
അറിയാതെ മനം പുരണ്ടു ..!!

പാലമരത്തിലുയലാടി
തെക്കൻകാറ്റിനു ഒരു
നാണത്തിന് ഗന്ധം ..!!

ഇരുളും വെളിച്ചവും
ഇതളഴിയും മിഴികളില്‍
വസന്തത്തിന്‍ നേര്‍ക്കാഴ്ച ..!!

ഇലപൊഴിച്ച ശിശിരം
വസന്തത്തിനോര്‍മ്മകള്‍
സമ്മാനിച്ചു വിരഹം ..!!

മഴയൂര്‍ന്ന മാനത്തിനു
നേര്‍കുടച്ചുടും കൂണുകള്‍
നനഞ്ഞ മണ്ണിന്റെ സമ്മാനം ..!!

ചെമ്മാന ചാരുതയിൽ
കൊമ്പത്തിരുന്നൊരു
വിരഹത്തിൻ സന്ധ്യാ രാഗം ..!!

തിരകളുടെ വരവിനെ
കാത്തിരുന്നൊരു വിശപ്പ്
കൊത്തി പറക്കാൻ വെമ്പി ..!!

തണലെന്നോ വെയിലെന്നോ
കാക്കാതെ ആർക്കും
സമയം നടന്നകന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “