മിടിപ്പ് ഏറിവന്നു ..!!

നിൻ മൊഴിയും മിഴിയും ചേർന്നു തിളങ്ങി നിലാവിൽ
കനവോ നിനവോ അറിയാതെ ഞാൻ മയങ്ങി പോയി
കരളിൽ കരുതിയ പ്രണയ തേൻ കണം ഇറ്റു വീണു ചിതറി
നിൻ മുഖകാന്തിയിൽ എല്ലാമലിഞ്ഞു ചേർന്നല്ലോ
നീ അകന്നപ്പോൾ തന്ന് അകന്ന നോവോ വിരഹം
നാം പങ്കുവച്ച അധര മധുരമിന്നും കവിതയായി മാറുന്നുവോ..
പാടാനറിയാത്ത എന്നെ നീ ഒരു പാട്ടുകാരനാക്കിയില്ലേ
മനസ്സിൽ നിന്നും നൃത്തമാടാതേ വന്നീടുക വേഗം ..!!


തുമ്പൂച്ചിരി പടർന്നു നിലാവിന്റെ നിറം പകർന്നു
പാൽ പ്രഥമനിൽ തേങ്ങാപ്പാലിൽ ഓണം മധുരം
മിഴികളിൽ തിളങ്ങി തിരുവാതിരകളിയുടെ ലഹാരാനുഭൂതി
കണ്ടു കരളിൽ മത്താപ്പൂപൂത്തിരി കത്തി
ഇടഞ്ചിൽ പഞ്ചാരി മേളം മുഴങ്ങി മനസ്സു പുലികളിതുടങ്ങി
ശുഭ്രരാത്രി പറയാനൊരുങ്ങി കർക്കിടകുളിർ
ചിങ്ങം പുലരാൻ നേരത്തു കൊണ്ടൊരു സ്വപ്നം
കുളിർനിലാവ് പെയ്യും നേരത്തു നിന്നോർമ്മകൾ
നെയ്യുമെൻ മനസ്സിൽ മൊട്ടിട്ട ചിത്രങ്ങൾക്ക് ചിറകുവച്ചു
നീയറിയാതെ    സ്വപ്നങ്ങൾ തോറും തത്തികളിച്ചുവല്ലോ
മൃദുവാർന്ന ചുണ്ടുകൾ ചുംബനങ്ങൾക്കു മുതിരും നേരം
മിഴികൾ താനേ തുറന്നു ഇരുളും ഞാനും മാത്രമായ്
പ്രണയം വഴിയും നേരത്തു വിരഹം തുളുമ്പിയ മിഴികൾ
ചുണ്ടോളമെത്തിയെ നേരം ഉപ്പിൻ രുചിയെന്നറിഞ്ഞു
മനസ്സിൽ  കൂട് കൂട്ടും നിന്റെ നെഞ്ചിന് മിടിപ്പ് ഏറിവന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “