കുറും കവിതകള്‍ 777

പച്ചനെല്‍പ്പാടം തേടുന്ന 
ചിറകുകള്‍ക്കുണ്ടോ 
മാനസിക ദുഃഖം ..!!

കാര്‍മേഘങ്ങളും കുളിരും 
നിന്റെ സ്നേഹ സാമീപ്യവും 
ഓര്‍ക്കും തോറും   വിരഹ നോവ്‌ ..!!

നീഹാര കുസുമങ്ങള്‍ 
പൂത്ത ഇലയില്ലാച്ചില്ല
കാണും തോറും വിരഹം ..!!

ചില്ലമേല്‍ ചിറകൊതുക്കി 
കാത്തിരുന്നു മടുത്തു 
നനഞ്ഞ കൈകൊട്ടുകള്‍ക്കായ് ..!! 

ഇടനാഴിയില്‍ നിന്നും 
ഇടനാഴിയെലെക്കൊരു 
പ്രണയ പ്രവാഹം ..!!

എറിഞ്ഞുടച്ച ചില്ലുജാലകം 
ആഴിയുടെ മുഖം കണ്ടു 
നങ്കുരമില്ലാതെ കപ്പലുകള്‍ ..!!

എണ്ണിയിട്ടു തീരാത്ത 
പര്‍പ്പടക താളുകള്‍ 
നീളും ജീവിതം ..!!

ദര്‍ഭ മോതിരം ഊരുംവരെ 
തിരമാലകളും ഏറ്റു ചൊല്ലി 
പിതൃ സ്മൃതി മന്ത്രങ്ങള്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “