കുറും കവിതകള്‍ 763

വേരറുക്കാനാവാത്ത
ജീവിത സത്യങ്ങളില്‍
ഒന്നല്ലോ വിശപ്പ്‌ ..!!

വൈശാക രാവിന്റെ മാനത്തു
മുകില്‍ക്കിടയിലമ്പിളി
മനസ്സിന്‍ നോവിനറുതി..!!

ശിശിര മേഘങ്ങള്‍ക്കിടയില്‍
വിരഹമുണര്‍ത്തി ചില്ലമേല്‍
ചിരിച്ചൊരു അമ്പിളിമുഖം

ഇണയുടെ തുണ കാത്തു
ഒറ്റക്ക് കൊമ്പില്‍
വിരഹകാവ്യം തീര്‍ത്തുമനസ്സ് ..!!

മലകളും പുഴകളും താണ്ടി
വിയത്തോലിച്ചു സന്ധ്യക്ക്‌
മുങ്ങികുളിക്കനോരുങ്ങുന്നു  സൂര്യന്‍  ..!!

നുരപതയും കടലും
അസ്തമയ സൂര്യനും
ലഹരിയിൽ മുങ്ങും  മനം  ..!!


പാടത്തിൻ മുകളിൽ
മുകിലും കിളികളും വട്ടമിട്ടു
കാറ്റു വീശിയകന്നു ..!!

ഇന്നലെയും
അമ്മമനവും
മാനവും പെയ്യതൊഴിഞ്ഞു ..!!

കാവുറങ്ങിയ നേരം
ഭക്തി ലഹരിയില്‍
തെയ്യമൊരുങ്ങിയിറങ്ങി ..!!

ഓണവെയിലേറ്റ്
ശലഭങ്ങളെല്ലാം
കടുവാകളിക്കൊരുങ്ങി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “