എന്റെ ശിഥില സ്വപ്‌നങ്ങള്‍ "

എന്റെ ശിഥില സ്വപ്‌നങ്ങള്‍  "

Image may contain: plant, outdoor and nature
.
എന്റെ ശിഥില സ്വപ്‌നങ്ങള്‍
ജീവിക്കാന്‍ അപേക്ഷിക്കുന്നു 
പറയുന്നുയെന്നോടു ചുണയാട്ടിരിക്കാന്‍
ഉര്‍ജ്ജ സ്വലനായി പ്രവര്‍ത്തിക്കാന്‍

പ്രതീക്ഷകള്‍ കൈവിടാതിരിക്കാന്‍
തിരച്ചിലവസാനിപ്പിക്കാതെയിരിക്കാന്‍
തുലികക്ക്‌ അവധി കൊടുക്കാതിരിക്കാന്‍
ചിന്നിച്ചിതറാതെ ഇരിക്കട്ടെ എന്റെ അക്ഷരങ്ങള്‍

എന്റെ നടപ്പാതകള്‍ക്ക് വഴിയൊരുക്കട്ടെ
പണിയട്ടെ കൂടുകള്‍ ഹൃദയത്തില്‍
അമര്‍ന്നിരിക്കട്ടെ എന്റെ സങ്കടങ്ങളതില്‍
കരഞ്ഞു തീരട്ടെ എന്റെ കണ്ണീര്‍പ്പുഴ

എന്റെ ശിഥില സ്വപ്‌നങ്ങള്‍
എനിക്കായി വരും സമയത്തിനായി
മുറിവുകള്‍ ഉണങ്ങും വരേക്കും
ജീവിതം നിലനില്‍ക്കട്ടെ എനിക്കായി
.
വാക്കുകള്‍ വെളിയില്‍ നിന്നും ശ്രദ്ധയോടെ
മറ്റുള്ളവരെ നയിക്കാന്‍ എന്നുള്ളിലെ
നിശബ്ദമായ മൗനം ഉണരട്ടെ മറ്റുള്ളവര്‍ക്കായ് .
എന്റെ ബാല്യകാല സ്വപങ്ങള്‍ക്കു ലക്ഷ്യം പകരട്ടെ

എന്നുള്ളിലെ ചിന്തകള്‍ കൈനീട്ടി
പുണരാനോരുങ്ങുന്നു അവളെ
ആലിംഗനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു
എന്നോടു അവളെ പ്രണയിക്കാന്‍ പറയുന്നു

പഴുത്തു പാകമാകാന്‍ സമയമൊരുങ്ങും വരേക്കും
ഋതുക്കള്‍ വരുംവരെക്കും
കാത്തിരിക്കാം മൗനമായ്
എന്റെ ക്ഷമയെ പരീക്ഷിക്കട്ടെ കുറെയെറെ

ഹോ എന്റെ ചിതറിയ സ്വപ്നങ്ങളെ 
നിങ്ങള്‍ മാത്രമാണ് എന്റെ സ്നേഹം
എന്റെ കരുത്ത് ജീവിക്കാനുള്ള പ്രേരണ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “