പ്രണയ വസന്തം ...!!

ഓർമ്മകൾ മെയ്യുമെന്‍ മനസ്സിൽ 
അറിയാതെ ഉണര്‍ന്നു ഉപവനം
നിൻ മൗനമെന്നിൽ പ്രണയമായ്
മഴനിലാവുപോലെ പൊഴിയുന്നു

മിഴിയിലാകെ നിറഞ്ഞു പനിനീര്‍കണം
ചൊടിയിലാകെ നിന്‍ ഗാനാധാരലയം
മെയ്യിലാകെ പൂത്തുലഞ്ഞു രോമാഞ്ചം
നിന്‍ സാമീപ്യമെന്നില്‍ നിറച്ചു വസന്തം

പടര്‍ന്നുലഞ്ഞു പൂവള്ളികളിലാകവേ
പുങ്കിയില്‍ കണ്ടത് ഏറ്റു പാടി പഞ്ചമം
പവനന്‍ മന്ദം  കൊണ്ടാകന്നു പൂമണം
പീലിവിടര്‍ത്തിയാടി മെല്ലെ മയൂരം



Comments