കുറും കവിതകള്‍ 782

കൊമ്പുവിളി ഉയര്‍ന്നു
തിടമ്പേറ്റിയ കൊമ്പന്‍
കാതാട്ടി താളം പിടിച്ചു ..!!

നല്ലമ്മ കനിയാന്‍
കണ്ണു തള്ളി
ഉറഞ്ഞു തുള്ളി കോലം ..!!

കൊലുകുമല താണ്ടി കാറ്റ്
തേയില മണം പകര്‍ന്നു
സിരകളിലൂര്‍ജ്ജം  ..!!

ചങ്ങലക്കുമപ്പുറം
ചേങ്ങല തേങ്ങി കരഞ്ഞു
താളം പിടിച്ചു പൂരപ്രേമികള്‍ ..!!

കൂടൊരുക്കി കാത്തിരുന്നു
അമ്മകിളി പറന്നകന്നു
ചൂടുമായ് ആണ്കിളി..!!

ചുവടുകള്‍ മാറ്റി നിന്നു
അയ്യനെ കാണാന്‍
കാത്തിരിപ്പിന്റെ കാലുകഴച്ചു ..!!

മഞ്ഞിന്‍ മറനീക്കി
ഉദയോന്‍ മലമുകില്‍
പുല്‍കൊടി  തലയുയര്‍ത്തി ..!!

കോലം കെട്ടിയപ്പോൾ
നാടും  നാട്ടാരും കൂടെ
വേഷമഴിച്ചപ്പോൾ തനിയെ ..!!

കോൺക്രീറ്റ് പൂവിൽ
പൂമ്പൊടി തേടി
പറന്നു തളർന്നൊരു  ശലഭം ..!!

നിയോൺ പ്രഭയിൽ
പ്രളയം മറന്നു
ആലുവാ പുഴയൊഴുകി ..!!

ഇഴഞ്ഞു നീങ്ങും
ജീവിതത്തിനൊപ്പം ബന്ധനങ്ങൾ
വഴി മുടക്കുന്നു ..!!

ആഴ്ന്നിറങ്ങും ശൂലം
ഭക്തിയുടെ ലഹരിയിൽ
ജീവിത നൊമ്പരം മറക്കുന്നു ..!!

കടലലക്കൊപ്പം ഇര കോർത്തു
ഇഴയുന്ന നിമിഷങ്ങൾ
കാത്തിരിപ്പു അതിജീവനം ..!!

പുലരുന്നുണ്ടാഴങ്ങളിലുടെ
പുലരി മുതല്‍ അന്തിവരെ
ഓളങ്ങളില്‍പ്പെട്ടു ജീവിത യാനം ..!!

വിടര്‍ത്തുന്നുണ്ട് ചിറകുകള്‍
വിശപ്പിന്‍ വേദനയുമായ്‌ .
ദേശാടന ഗമനം ..!!

ഓലത്തുഞ്ചത്തിരുന്നു
പച്ചത്തത്ത ചിലച്ചു .
പൂച്ച പൂച്ച ...!!


വാനത്താകെ കുങ്കുമവര്‍ണ്ണം
മനസ്സിലാകെ വിരഹത്തിന്‍ നോവ്‌
കാറ്റിനു മൗനം  ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “