കുറും കവിതകള്‍ 768

മിന്നല്‍ പിണരുകള്‍
മുറിച്ചിട്ട കരിമേഘങ്ങള്‍
കണ്ണുനീര്‍ വാര്‍ത്തു ..!!

നിലവിളക്കു തെളിയിച്ചു
മനസ്സില്‍ നിന്നും
ഇരുളകറ്റി രാമായണം ..!!

ഇലയില്ലാ ചില്ലയിൽ
ചേക്കേറിയ തത്തകൾ
മൊഴിഞ്ഞു തുഞ്ചന്റെ പാട്ട് ..!!

ആകാശം ഇരുണ്ടു
വിശപ്പ് ചിറകുവിടർത്തി
കണ്ണുകൾ പരതിനടന്നു..!!

അന്തിവാനം ചുവന്നു
ഓലപ്പീലികള്‍ കൈയ്യാട്ടി
ഓര്‍മ്മത്തോണി തിരഞാരെയോ ..!!

സന്ധ്യാംബരം ചുറ്റി
കാറ്റു വന്നു മൂളി
കാത്തിരിപ്പുണ്ട്‌ കതരയവള്‍..!!

വിശപ്പിന്റെ വിളികള്‍ക്ക്
മഴയെന്നും വെയിലെന്നോ
പിടക്കുന്ന മീന്‍ വലയില്‍ ..!!

കണ്ണുനീര്‍ കണങ്ങള്‍
ഇറ്റു വീഴുന്നപോലെ
എന്തെ മഴയേ ,നിന്റെ ദുഃഖം തീരാത്തത് ..!!

മഴയൊക്കെ പെയ്യട്ടെ
അന്നത്തിനുള്ള വഴികണ്ണുമായ്
ഉഴവും കാത്തു ഓട്ടോറിക്ഷ ..!!

ജീവിത പ്രതീക്ഷകള്‍
ഭാണ്ഡത്തിലാക്കി
വാനപ്രസ്ഥം തുടര്‍ന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “