സ്വാമിയെ ശരണമയ്യപ്പാ .......!!

സ്വാമിയെ ശരണമയ്യപ്പാ .......!!
Image may contain: tree, sky, outdoor and nature

വൃശ്ചിക മഞ്ഞാൽ അഭിഷേക  പുണ്യവുമായ്  നിൽക്കും
പൂങ്കാവന മലനിരകളെ നിങ്ങൾ തീർക്കും  കുളിരിൽ
വൃതശുദ്ധിയുടെ പുലരിയിൽ രുദ്രാക്ഷ മാലയണിഞ്ഞു
ഇരുമുടി ശിരസിലേന്തി ശരണ മന്ത്രഘോഷം മുഴങ്ങുമ്പോൾ
എല്ലാം മറന്നു എന്നെ മറന്നയ്യനായ് മാറുന്ന നേരമെത്ര
ചേതോഹരം ചിന്മയം ആനന്ദ ദായകം പുണ്യ മുഹൂർത്തം
നിന്നെ കണ്ടു തൊഴുതു പടിയിറങ്ങിമ്പോളയ്യാ ഞാനും
നീയെന്നുമൊന്നെന്ന  സത്യം മറിയുന്നു അയ്യാ അയ്യപ്പാ ശരണം ..!!
ഇതൊന്നുമറിയാതെ കാട്ടും കാടത്തരങ്ങൾ കണ്ടില്ലേ നീയും
പുഞ്ചിരി തൂകും നിൻ  നിസ്സംഗ ഭാവം എന്നിൽ ഭക്തി നിരക്കുന്നയ്യ
നെയ്ത്തേങ്ങ ഉടച്ചു അഭിഷേക പുണ്യം കൈ കൊള്ളുവാനാവാതെ
നിറകണ്ണുകളോടെ നിൽക്കും അനേകായിരങ്ങൾ ഇന്ന് വേദനടെ
നിരത്തിലിറങ്ങി മഹിഷികളുടെ മർദനമേറ്റു കഴിയുമ്പോൾ വന്നു
നീ വന്നു ശക്തി നൽകി ഹനിക്കുക കലിയുഗവരദ  കാരുണ്യ മൂർത്തേ
സ്വാമിയെ ശരണം സ്വാമിയെ ശരണം സ്വാമിയെ ശരണമയ്യപ്പാ .......!!

ജീ ആർ കവിയൂർ  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “