ഉള്ളില്‍ ഒരു തെളിമ

ഞാൻ വളർന്നു ആഴങ്ങളിൽ
നിന്നും നിശബ്ദമായി ഉള്ളിലായ്
നിൻ രാമഷിയാലെഴുതിയ കണ്ണുകളിൽ
ഉറ്റുനോക്കുമ്പോൾ കനവിലേക്കുള്ള
നീണ്ട പാത കണ്ടു അസ്വസ്ഥനായ്   

അടുക്കും തോറും ഇടനെഞ്ചിലെ
ഇടക്കയുടെ താളപ്പെരുക്കമേറി
ദീപാരാധനയുടെ നിറമനമേല്‍ക്കാന്‍
നടതുറക്കനായി ഉള്ള കാത്തിരുപ്പ്
തണുത്ത ചന്ദനത്തിന്റെ കുളിര്‍മ
നിന്റെ സാമീപ്യ മറിയുന്നു
ഉള്ളിന്റെ ഉള്ളില്‍ ഒരു തെളിമ ..

അതാവുമോ നിന്റെ പെരുമ
ഏറെ തൊട്ടറിയാവുന്ന നന്മ
അനുഭൂതി  നല്‍കും കരുണ
നിത്യമെന്നില്‍ നിറയണേ നിന്നോര്‍മ്മ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “