പിണക്കയിണക്കങ്ങള്‍
പിണങ്ങുവാനായ് എന്നാണു നാം ഇണങ്ങിയത്
പിന്നിട്ട വഴികളില്‍ കണ്ടിട്ടും കാണാതെ പോലെ
പടിയിറങ്ങിയതല്ലേ ഇരുപേരുമായൊര്‍മ്മവച്ച നാളുകള്‍
പിന്‍ തുടര്‍ന്നിന്നും സ്വപ്നമായ് വഴിയമ്പലങ്ങള്‍ തോറും ..!!
പിന്‍നിലാവും നീയുമൊരുപോലെയല്ലേ പിടിതരാതെ
പിന്‍വാങ്ങുകയല്ലേ വിരഹ നോവിന്റെ വാതുക്കളില്‍
പടിയറക്കി പോയതല്ലേ മറവിയുടെ താക്കോല്‍
പഴുതിലൂടെ എന്തൊക്കയോ കണ്ടു പിരിഞ്ഞതല്ലേ
പഴമനസ്സിന്നു പലവട്ടം തേങ്ങി അലയുന്നൊരു
പിടിയക്ഷര നോവിനാല്‍ കുറിക്കുന്നൊരു കവിതയിതാ
പോരുക വേഗം പാല്‍ പുഞ്ചിരിയുമായ് വീണ്ടുമിങ്ങ്...!!
Comments