എന്റെ പുലമ്പലുകള്‍ 77
ഞാന്‍ പിറവിയെടുക്കട്ടെ വാക്കുകളായ്
നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലൊരു
അനുരാഗ കവിതയായ് മാറട്ടെയോ ..!!
എന്റെ മഷി നിന്റെ വാക്കുകളുടെ
അടിമയായ് മാറട്ടെ എന്റെ
നിയന്ത്രണങ്ങള്‍ക്കുമപ്പുറം
എന്റെ ചുടു നിശ്വാസങ്ങളൊരു
ഗാനമായി മാറട്ടെ അവ നിനക്കായി
മാത്രമായ് രചിക്കപ്പെട്ടവയായ്
നിന്റെ ചിന്തകള്‍ ചുരുട്ടികെട്ടി
കയറുക സ്വപ്നയാനത്തില്‍
എന്നിട്ട് നമുക്കിരുവര്‍ക്കും മറയാം
പ്രണയത്തിന്‍ ലോകത്തിലേക്ക് ..!!
നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലൊരു
അനുരാഗ കവിതയായ് മാറട്ടെയോ ..!!
എന്റെ മഷി നിന്റെ വാക്കുകളുടെ
അടിമയായ് മാറട്ടെ എന്റെ
നിയന്ത്രണങ്ങള്‍ക്കുമപ്പുറം
എന്റെ ചുടു നിശ്വാസങ്ങളൊരു
ഗാനമായി മാറട്ടെ അവ നിനക്കായി
മാത്രമായ് രചിക്കപ്പെട്ടവയായ്
നിന്റെ ചിന്തകള്‍ ചുരുട്ടികെട്ടി
കയറുക സ്വപ്നയാനത്തില്‍
എന്നിട്ട് നമുക്കിരുവര്‍ക്കും മറയാം
പ്രണയത്തിന്‍ ലോകത്തിലേക്ക് ..!!
Comments