കുറും കവിതകള്‍ 769

കായലും കരയും
ഒന്നാകുന്ന നിമിഷം
കര്‍ക്കിടമഴ ..!!

അമ്മവിളമ്പും സ്നേഹം
പഴഞ്ചോറും മീനും
മഴയൊരു ഉത്സവം ..!!

പുളിയും പച്ചമാങ്ങയും
ഇനിയുമൊന്ന് തിരിഞ്ഞു
നടന്നാലോ ബാല്യത്തിലേക്ക് ..!!

അന്തിയോളം കളിച്ചിട്ടും
മതിവരാത്ത ബാല്യം .
ഇന്നോര്‍മ്മകള്‍ക്കു വസന്തം ..!!


മണല്‍ തരിയെറ്റു
നഷ്ടപ്രണയം .
ഹാ ..!! വീണ പൂവേ ..

കടൽത്തീരത്തു ചാകര
വിലപേശലുകൾക്കിടയിൽ
തുടിക്കുന്ന ഹൃദയങ്ങൾ ..!!

അനുഗമിച്ചു തളർന്നു
ഉപേക്ഷിക്കപ്പെടുന്ന
തീരാ ദുഃഖത്തിൽ  ചെരുപ്പുകൾ  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “