കുറും കവിതകള്‍ 779

കുറും കവിതകള്‍ 779

കുടുകുട്ടും നിമിഷങ്ങളും
കാത്തിരിപ്പിനോടുക്കങ്ങളില്‍
നെഞ്ചിടിപ്പിന്‍ അനക്കം ..!!

നക്ഷത്രകൂട്ടവും
കരിമേഘങ്ങളാല്‍ നിറഞ്ഞു മാനം .
കുമ്പസാര നിരതമായ മനം ..!!

മാനവും മലയും പ്രണയത്തില്‍
ചുംബനത്തിനു സാക്ഷിയായ് 
കാറ്റില്‍ ഉലയുന്ന മേഘം ..!!

പറന്നിറങ്ങുന്നുണ്ട്
വിരഹ ചിറകുകള്‍ .
മൗനം കൂടെ കുട്ടിന്..!!

വിശപ്പ്‌ കൂട്ടിനുണ്ട്
വയറിനു വഴിയേറെ .
മരച്ചില്ലകളില്‍ ഇലയനക്കം ..!!

കൗമാര ചിന്തകളും
കൂട്ടിനുണ്ടക്കരക്ക്
വെയിലുമൊപ്പം വിശപ്പും ..!!

മനസ്സില്‍ കടുവാ ഭാവം
നിഴലിക്കുന്ന  മുഖം.
കരച്ചിലോ മ്യാവു മ്യാവു ..!!

മധുരിക്കുന്നുണ്ട് ചുണ്ടുകളില്‍
മനസ്സിന്റെ കോണില്‍
മൗനാനുരാഗം ചിറകുവിരിയിച്ചു ..!!

മനസ്സിന്‍ ചിന്തകള്‍
മാനം മുട്ടുന്ന നേരം .
മണിയൊച്ചയും കുളമ്പടി താളവും ..!!

വലം വെക്കുന്നുണ്ട്
ഭക്തിയും കൈവിട്ട
കൗമാര്യമകന്ന ചുവടുകളും ..!!

ജീ ആർ കവിയൂർ

Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “