എന്നിരുന്നാലും ...!!

ഹൃദയം കൊണ്ട് കരഞ്ഞപ്പോഴും
മറ്റുള്ളവര്‍ക്കായെങ്കിലുമായ് നിറവേറ്റി
ചുണ്ടുകളില്‍ മായാതെ നിന്നു പുഞ്ചിരി
തന്നില്ല അല്‍പ്പവും സ്നേഹമെങ്കിലും
പകര്‍ന്നു നല്‍കി ഏറെ ആവും വണ്ണം
തിരികെ കിട്ടിയോ ഇല്ലയോ എന്ന്
കണക്കുകള്‍ നോക്കാതെയങ്ങ് ..!!
എന്തെ ഇങ്ങിനെ എന്ന് ചിന്തിച്ചു
ജീവിതം എന്ന മൂനക്ഷരങ്ങലുടെ
പെരുകങ്ങള്‍ ഗുണിതങ്ങള്‍ എത്ര
ഹരിച്ചാലും ശിഷ്ടം മാത്രം ..!!
ഇനി ശിഷ്ടം കുടുത്താല്‍
ഉച്ചിഷ്ടമാവില്ലേ എന്നാരുകണ്ടു

എന്നിരുന്നാലും ...!!

പലമുഖങ്ങലുടെ മിനുസം കണ്ടു
കണ്ണുകളിലെ തിളക്കം കണ്ടു
പക്ഷെ കാണാന്‍ കഴിഞ്ഞു വളരെ
കുറച്ചുമാത്രം പേര്‍ ഹൃദയം തുറന്നവര്‍
സുഖ ദുഃഖങ്ങള്‍ പങ്കുവെച്ചവര്‍
ഇങ്ങനെയും ഉണ്ട് കുറെ പേര്‍  എന്ന്
അല്‍പ്പം ആശ്വസിക്കാമീ  കപടമാര്‍ന്ന ലോകത്ത്  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “