കുറും കവിതകള്‍ 766

അലമാരയിൽ  നിന്നും പൊടിതട്ടി
ചാരുകസേരയിലിരുന്നു
തുഞ്ചന്റെ തത്ത പാടി ..!!

വെള്ളെഴുത്ത് കണ്ണാടിയ്ക്കിടയിലൂടെ
രാമാഞ്ഞു മനസ്സിൽ തെളിഞ്ഞു
അക്ഷരങ്ങളോരോന്നും രാമരാമ ..!!

കാണ്ഡങ്ങളിലോരോന്നും
രാമകഥ പറഞ്ഞപ്പോൾ
മച്ചിലെ ഗൗളി മൗനംവെടിഞ്ഞു ..!!

ബാലാര്‍ക്കന്‍ തെളിഞ്ഞില്ല
കര്‍ക്കിട മഴ മൊഴിഞ്ഞു
രാമ രാമ രാമ ...!!

താളുകള്‍ മറി
സീതായനമറിഞ്ഞു .
കണ്ണുനീരിറ്റുവീണു ..!!

മഴവന്നതിനാൽ
ആറാട്ടും നീരാട്ടും
മുടങ്ങിയ ദേവർ...!!

നിലവിളക്കും നാഴിയും
ചേട്ടയകറ്റി ഉമ്മറത്തു ..!!
കണ്ണടച്ചു നിന്നു കർക്കടമഴ  ..!!

തിരയും കരയും കണ്ടകന്നു
ഇരുഹൃദയങ്ങൾ മിടിച്ചു
ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “