तेरी यादों की शबनम" (ग़ज़ल )നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ (ഗസൽ)
तेरी यादों की शबनम" (ग़ज़ल )
നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ
(ഗസൽ)
तेरी यादों की शबनम में भीगता रहा,
मैं खुद को हर रात सँभालता रहा।
दूरियों का असर अब दिखने लगा,
फिर भी दिल तेरा ही हाल पूछता रहा।
तेरे वादों की छाँव में बैठा रहा,
धूप आई मगर मैं जलता रहा।
अब शिकवा भी तुझसे करूँ तो कैसे,
मोहब्बत का दर्द खुद पीता रहा।
कभी शामों में तेरा अक्स मिला,
कभी चाँदनी में तुझे सोचता रहा।
"जी आर" की सदा गूँजती रह गई,
वो सुनती नहीं, मैं बुलाता रहा।
जी आर कवियूर
14 - 03 -2025
അങ്ങിനെ ഏറെ നാളത്തെ പ്രയത്നം കൊണ്ട് ഹിന്ദി ഗസലിൻ്റെ തനിമ മലയാളം വരികളിൽ ആവാഹിച്ച് കൊണ്ട് വരാൻ ശ്രമത്തിന് ഒരു ആശ്വാസം
നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ
(ഗസൽ)
നിൻ ഓർമ്മകളിൽ ഞാനൊരു മിഴിത്തുള്ളി,
രാത്രികൾ താണ്ടി ചിതറുന്ന മിഴിത്തുള്ളി।
ദൂരെ പോയാലും ഹൃദയം തേടി,
നിന്റെ വഴിയിൽ അലഞ്ഞു മിഴിത്തുള്ളി।
വാഗ്ദാനങ്ങളുടെ ചായലിനുള്ളിൽ,
നിർവീര്യമായ് പോയ് മിഴിത്തുള്ളി।
നിന്റെ നിശ്ശബ്ദത ചോദ്യമാകുമ്പോൾ,
നിനയ്ക്കാതെ തൂങ്ങുന്ന മിഴിത്തുള്ളി।
ചന്ദ്രികയിലോ നക്ഷത്രമിഴികളിലോ,
നിൻ സ്നേഹം തേടി മിഴിത്തുള്ളി।
ഇടറി നിന്നൊരാ ജി ആറിൻ സ്വരം, കേൾക്കാതെ അവളെന്നൊരു മഴത്തുള്ളി....!
ജീ ആർ കവിയൂർ
14 03 2025
Comments