ഏകാന്ത ചിന്തകൾ - 94
ഏകാന്ത ചിന്തകൾ - 94
ഒരിക്കലും പരാതിപ്പെടരുത്,
ഒരിക്കലും വിശദീകരിക്കരുത്.
കാലംതന്നെ തെളിവാകുമെന്നേ,
വേദന മറച്ച് പുഞ്ചിരിയോടെ.
വാക്കുകൾക്ക് പലപ്പോഴും വിലയില്ല,
നേരം തനിയെ മറു വാക്കാകും.
ആരും മനസ്സിലാക്കുമോ സത്യങ്ങൾ?
നിലാവിന്റെ സാക്ഷി മതിയാകും.
നിശ്ശബ്ദതയുടെ ശക്തി വിശ്വസിക്കൂ,
നടപടികൾതന്നെ കഥപറയും.
മൗനത്തിൽ വേരൂന്നുന്ന സത്യങ്ങൾ,
ഒരു ദിവസം പ്രകാശമാനമാവും.
ജീ ആർ കവിയൂർ
05 03 2025
Comments