ഏകാന്ത ചിന്തകൾ - 96

ഏകാന്ത ചിന്തകൾ - 96

അനുരാഗത്തെ നിനച്ചു ഹൃദയം നനയുമ്പോൾ,
ഒഴുകി വരുന്നു മിഴികളിൽ ഓർമ്മകൾ.

ആലിംഗനത്തിൻ ചൂട് കാത്തിരിക്കുമ്പോൾ,
ഒറ്റയ്ക്കായ് നിൽക്കുമ്പോൾ കണ്ണുനീർ തുളുമ്പുമ്പോൾ.

നന്മയാണെന്നു കരുതിയ നിമിഷങ്ങൾ,
വേദനകളാകുന്നു നിശ്ശബ്ദ യാമങ്ങൾ.

നാടോടിക്കാറ്റുപോൽ കനിവ് മാറുമ്പോൾ,
മനസ്സിൻ തണലിൽ മൂടൽമഞ്ഞാവുമ്പോൾ.

ജീവിതം നമ്മളെ പഠിപ്പിച്ച പാഠമതു,
സ്നേഹവും വേദനയും ഒരേ മുറിവതു.

വേദനിച്ചാലും ഹൃദയം പുഞ്ചിരിയാകട്ടെ,
കാലം മാറുമ്പോൾ പ്രണയം പൂക്കട്ടെ.

ജീ ആർ കവിയൂർ
05 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ