കാളികേ നമോസ്തുതേ ഭദ്ര കാളികെ നമോസ്തുതേ
ഏകാന്ത ചിന്തകൾ - 119
അകന്നു പോയവരെ
അകന്നു പോയ നീ എവിടെയോ,
ഓർമകളിൽ പൂവായി വിരിയുമോ...
നിന്റെ ചിരിയും ശബ്ദവും,
കാറ്റിനോടൊപ്പം മുഴങ്ങുമോ...
കാലം മാറിയാലും,
ഹൃദയം തിരഞ്ഞ് നടക്കുന്നു...
കണ്ണുകളോ തേടിനോക്കുന്ന,
നിഴലുകൾക്കിടയിൽ നിന്നെയൊരു ക്ഷണം...
മറക്കില്ല ഒരിക്കലും നിന്നെ,
മിഴികളിൽ സ്വപ്നമായി വരുമോ...
നിനവുകളാൽ നിറഞ്ഞ് ജീവിക്കാം,
നിന്റെ സാന്നിധ്യത്തിൽ ഒരുനിമിഷം...
ജീ ആർ കവിയൂർ
17 03 2025
Comments