ഏകാന്ത ചിന്തകൾ - 120
ഏകാന്ത ചിന്തകൾ - 120
ചിലരെ നമുക്ക് സ്നേഹിക്കാം,
പക്ഷേ സ്വന്തമാക്കാൻ കഴിയില്ല,
ഹൃദയത്തിൽ വിരിയുന്ന സ്നേഹം,
വരികളാൽ പോലും പറഞ്ഞു തീർക്കാനാവില്ല.
നമ്മുടെതാവണമെന്നുണ്ടെങ്കിലും,
വിധി വഴികളെ മാറ്റിമറിക്കും,
കൈ വിടാതെ മുന്നോട്ട് പോകുമ്പോഴും,
ഹൃദയതാളത്തിൽ അവരായിരിക്കും.
നഷ്ടപ്പെട്ടിട്ടില്ല, മറക്കാനുമാവില്ല,
അവർ ഉള്ളിലൊളിഞ്ഞ മായാസ്വപ്നം,
ഒരിക്കലും മങ്ങാത്ത ഒരു ജ്യോതി പോലെ,
ജീവിതരാഗമായി മനസ്സിൽ തെളിയും.
ജീ ആർ കവിയൂർ
17 03 2025
Comments