ഏകാന്ത ചിന്തകൾ - 105
ഏകാന്ത ചിന്തകൾ - 105
നമ്മൾ കണ്ടതിൽ മനോഹരമായ
സ്വപ്നമാം സൗഹാർദ്ദവും ശാന്തിയും,
മൌനം നോട്ടത്തിലോ ചിരിയിലോ വന്നടുക്കുന്നു
മധുരം നിറക്കുന്ന മന്ദാരത്തിൽ തുമ്പിയും.
കരുതി നീളും ഒരു കൈ താങ്ങ്,
ഒരു മൃദുവായ സ്നേഹസ്പർശം,
മനസ്സു നിറയും പുഞ്ചിരിയിൽ
ഊർജ്ജമേകും നന്മയുടെ താളം.
മഴവില്ലായ് മാനത്ത് വിരിയും,
പ്രകാശതീരം തെളിഞ്ഞു നിൽക്കും,
ഹൃദയത്തിൽ അശാന്തി മാഞ്ഞ്,
ഇരുട്ടു വന്നാലും വഴിമാറാതെ മുന്നേറാം
ജീ ആർ കവിയൂർ
10 03 2025
Comments