കണ്ണാ, പറയൂ"
കണ്ണാ, പറയൂ"
വെണ്ണയോടോ യശോധയോടോ
വെണ്ണ കട്ടു ഉണ്ണും കണ്ണാ നിനക്ക് പ്രിയം
ഗോവർദ്ധനത്തിനോടോ ഗോപാല വൃന്ദ ത്തോടോ നിനക്ക് പ്രിയം
കാളിന്ദിയോടോ കാർമുകിലിനോടോ
പറയൂ കണ്ണാ ആരോട് നിനക്ക് ഏറ്റം പ്രിയം
രാധയോടോ ഭാമയോടോ രുക്മണിയോടെ
മീരയോടോ മീരപാടും പാട്ടിനോടോ
നീയൂതും മുരളികയോടോ നീ ചൂടും മയിൽപീലിയോടോ നിനക്ക് ഏറ്റം പ്രിയം
ഭക്തൻ്റെ ഹൃദയത്തിൻ താളത്തിലോ
സ്മരണകളിലെ സാന്നിധ്യത്തിലോ
നീയിപ്പോഴും കണ്ണാ, നിലനിൽക്കുന്നു
സ്നേഹഭാവത്തിൽ എന്നിൽ നിറയുന്നുവോ?
ജീ ആർ കവിയൂർ
24 03 2025
Comments