നിൻ ശരണം ഗതി (ഗാനം)
നിൻ ശരണം ഗതി (ഗാനം)
മുല്ലമലർ മാലകൊണ്ട്
ചാർത്താം നിൻ നടയിൽ
പൂവാലി പൈപാല് പായസം
നേദിക്കാം നിനക്കായ്
കരുതലോടെ കൈപിടിച്ച്
നീയെന്നെ നേർവഴിക്കുനയിക്കുമോ?
ഭവസാഗരതീരത്തു നിന്നും
നിൻ കൃപാകിരണത്താൽ ഏറ്റു കൊള്ളുമോ?
നന്ദലാലാ, തവ പാദങ്ങളിൽ
നിത്യവാസം നൽകുമാറാകണേ !
മോഹമെല്ലാമകറ്റി എന്നെ നീ
മോഹന മോക്ഷ പദം നൽകിടേണേ
ജീ ആർ കവിയൂർ
06 03 2025
Comments