എൻ്റെ ഹിന്ദി ഗസൽ മലയാളം ഗാനം ആയപ്പോൾ
सावन और साजन" (ग़ज़ल)
सावन को ज़रा आने दो,
साजन दिल बहलाने दो।
बादल को बरस जाने दो,
प्यासे मन को भीग जाने दो।
यादों की घटा छाई है,
आँखों को भी नम जाने दो।
धड़कन में जो लय छेड़ी है,
उस धुन को मचल जाने दो।
छू लेने दो भीगी ख़ुशबू,
सांसों में उतर जाने दो।
"जी आर" ने जो अरमान सहेजे,
उस प्यार को पल आने दो।
जी आर कवियूर
05 - 03 -2025
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷയാണ് ഈ ഗാനം മലയാളത്തിൽ ഗസൽ നിയമങ്ങൾ പാലിച്ച് എഴുതാൻ ഏറെ ബുദ്ധി മുട്ട്
"മഴക്കാലം വരട്ടെ" ( ഗാനം )
മഴക്കാലം വരട്ടെ,
പ്രിയനേ, ഹൃദയം നിറയട്ടെ।
മേഘങ്ങൾ പൊഴിയട്ടെ,
മഴത്തുള്ളി ചിതറട്ടെ।
ഓർമകളുടെ മേഘം തുളുമ്പി,
കണ്ണുകൾ നനയട്ടെ।
നീർത്തുള്ളിയിലുണർന്ന പാട്ട്,
ചന്തം മണിയട്ടെ।
കാറ്റിൻ മൃദുലതയാൽ കുളിർത്ത്
ഹൃദയം മുഴങ്ങട്ടെ।
മന്ദമുകിലിൻ ഗന്ധം തൊട്ടു,
ശ്വാസങ്ങൾ തേനൂറട്ടെ।
മഴക്കാലം വരട്ടെ,
പ്രിയനേ, ഹൃദയം നിറയട്ടെ।
ജീ ആർ കവിയൂർ
05 03 2025
Comments