ഏകാന്ത ചിന്തകൾ - 126
ഏകാന്ത ചിന്തകൾ - 126
സ്വന്തം വഴിയിലേയ്ക്കുയരൂ,
മറയുമ്പോൾ ചില മുഖങ്ങൾ.
വരും, പോകും, നിഴലാകും,
ഓർമ്മ മാത്രം പിന്നിലാകും.
ഹൃദയത്തിൽ ശാന്തി നിറക്കൂ,
ഇന്നലെ പോലെ ഇന്നുമാകൂ.
കാലം മാറ്റും ചില ബന്ധങ്ങൾ,
നിലനിൽക്കും നിശ്ശബ്ദ താളങ്ങൾ.
സ്വയം കണ്ടെത്തി മുന്നോട്ടുപോവൂ,
ഒളിച്ചിരിക്കുന്ന വെളിച്ചമാകൂ.
ജീ ആർ കവിയൂർ
23 03 2025
Comments