നാദബ്രഹ്മം

നാദബ്രഹ്മം

അനാദിയിൽ നാദമുണർന്നു
അനവദ്യ ലയതാളം ഉണർന്നു
ആ രാഗസുതയ്ക്കുമുന്നിൽ
അറിയാതെ പകച്ചു നിൽക്കുന്നേരം

അറിഞ്ഞു ശിവഢമരുകത്തിൽ നിന്നും
അലയൊലിയായ് മുരളിയിലൊഴുകി
ആനന്ദം പകരുന്നു സിരകളിലാകെ
സംഗീതധാരയിൽ ലയിക്കുവാൻ മനം അലഞ്ഞു

ചിദംബര മന്ദിരതലമുണരുമ്പോൾ
നാദബ്രഹ്മം തുളുമ്പി നിറയുമ്പോൾ
സാന്ദ്രമായ് സ്വരസാഗരമൊഴുകുമ്പോൾ
ശ്രുതിമധുരമാകട്ടെ സ്വരലോകം

നിത്യസംഗീതം ശിരസിലേന്താം
ജീവിത തമ്പുരു കാതോർത്തു നാം
മീട്ടുകിൽ സ്വരലയം വസന്തമായ്
പ്രകൃതിയോടൊപ്പം പഠിച്ചുപാടാം

ജീ ആർ കവിയൂർ
13 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ