സത്യ മിത്രം
സത്യമിത്രം
സൽമിത്രം എന്ന് വിളിക്കാം,
സത്യത്തിന്‍റെ നിഴലായി,
നമ്മെ കാത്തു നില്ക്കുന്നോരു
ശക്തിയാകും ജീവിതത്തിൽ.
ദുഃഖതീരം താണ്ടുമ്പോൾ,
കൈത്താങ്ങായി മാറുന്നതു,
ആപത്ത് വന്നാൽ ഒളിക്കാതെ
സഹായമേകി നിൽക്കുന്നതു.
സന്തോഷത്തിൽ പങ്കുവെച്ചു,
വേദനയിൽ ഭാരം ചേരും,
അങ്ങനെയൊരേൊരു മിത്രം,
ജീവിതത്തിൽ ലഭിക്കുമോ?
ജീ ആർ കവിയൂർ
14 03 2025
Comments