വിശപ്പ്
വിശപ്പ്
ചുബന കമ്പനം ഏൽക്കാൻ കൊതിക്കും
ഒരു പൂവിന്റെ മുഖം പോലെ തുടുത്തു
വണ്ടിന്റെ വരവിനു കാക്കുന്ന നെഞ്ചിടിപ്പോടെ
വിശപ്പിന്റെ അതിർവരമ്പുകൾ താണ്ടി മെല്ലെ
നിമ്നോന്നതങ്ങളിൽ നനുത്ത പുൽകിളിർത്തു
താഴ് വാരങ്ങളിൽ മണം പരന്നു
നനഞ്ഞ വന്നൊരു ലഹരിമെല്ലെ
അനുഭൂതി പകർന്നു .
ആനന്ദ തുന്തിലമായി മനം .
വിയർപ്പിന്റെ ഗന്ധം ഉത്തേജനം പകർന്നു .
മയക്കം കനവിന്റെ ആഴങ്ങൾ തേടി.
അപ്പോഴേക്കും പുതു വിശപ്പ് പൂക്കാൻ തുടങ്ങിയിരുന്നു.
നിലാവൊളിയിൽ നാണം ചിരിപടർത്തി.
രാവിന്റെ യാമങ്ങളിൽ
മൗനമേറി എങ്ങും ഇരുൾ പടർന്നു
അവനും അവളും മാത്രമായി .....
പുലരിയും സന്ധ്യകളും
രാവും നിലാവും
അധരങ്ങളിൽ വിടരുന്നത് കണ്ടു
ഉണർന്നു വിരൽത്തുമ്പിൽ കവിത
ഇടി വെട്ടി മഴ പെയ്യ്തു .
അവസാന തുള്ളികളുടെ
കുളിരുമറിഞ്ഞു മെല്ലെ.
ഉള്ളിലെ ജഠരാഗ്നി വീണ്ടും
ആളി കത്തി വിശപ്പ് താണ്ഡവമാടി
ജീ ആർ കവിയൂർ
29 03 2025
Comments