"ചൈതന്യം നിറഞ്ഞ യാത്ര"

"ചൈതന്യം നിറഞ്ഞ യാത്ര

ഈ നിഴലാർന്ന ജീവിതം
അലിഞ്ഞു പോകും
ഇനിയെത്ര നാളെന്ന്
എണ്ണാനാവാതെ കടന്നു പോകും

ഞാനെന്ന ഭാവവും മാറിയെന്ന്
എന്ന് തോന്നുന്നു അന്ന് നാം
ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങും
കൂട് വിട്ടു കൂട് പറന്നു പോകും

മണ്ണിൽ വിടർത്തിയ മോഹങ്ങൾ
ഒരു കാറ്റുപോലെ ചിതറിപ്പോകും
രണ്ടായ് തോന്നിയ ഈ സത്യവും
ഒന്നായി ഒടുവിൽ മിന്നി നിലക്കും

നാമെന്ന ചായലും തകർന്ന്
അതിലേയ്ക്ക് അലിയാൻ പോകും
ഒരിക്കലും വിട്ടു പോകാത്തത്
നമ്മിൽ തന്നെ മുഴുകി നിറയും

മേഘം വിടർന്നാൽ നിലാവ് കാണും
ഹൃദയം വിടർന്നാൽ താനെ കാണും
കണ്ടിട്ട് നടക്കുമ്പോൾ ശൂന്യമാണ്
തനിക്കകത്തുണ്ട് തിരിച്ചറിവ് മാത്രം

പാടിയിരിപ്പൂ ഈ യാത്രയിൽ
അവസാന ശബ്ദമായി
ഇവിടെ തുടങ്ങും ഈ ഹരിനാമം
നിറവില്ലാത്തൊരു സംഗീതമായി

ജീ ആർ കവിയൂർ
29 03 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ