ഏകാന്ത ചിന്തകൾ - 137
ഏകാന്ത ചിന്തകൾ - 137
നുണകളാൽ ആരെയെങ്കിലും
സന്തോഷിപ്പിക്കുമെന്നോർക്കല്ലേ,
സത്യമെന്നു നിലകൊള്ളുമ്പോൾ
മനസ്സിനകത്തൊരു തെളിച്ചമാകും.
തൊട്ടുമുന്പിലൊരു ചിരിയുണ്ടാകും,
പിന്നീട് കണ്ണീരാകും കപടവാക്കുകൾ,
കാറ്റുപോലെ മറഞ്ഞുപോകും,
പുഞ്ചിരി പോലും കപടമാകുമ്പോൾ.
സത്യം നിറഞ്ഞ വഴികൾ
ആദ്യമേ കഠിനമാകാം,
പക്ഷേ, അവയുടെ മുകളിൽ
സൗഖ്യത്തിന്റെ പൂക്കൾ വിരിയും.
ജീ ആർ കവിയൂർ
31 03 2025
Comments