വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി
വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി
വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി
ശയന പ്രദക്ഷിണവും പാനക നിവേദൃവും നാരങ്ങ വിളക്കും രാത്രി അന്നദാനവും
കുരുതിയും വഴിപാടായി നൽകാം
വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി
ശിവജടയിൽ ജനനം
ശിവസേനാപതി വീരഭദ്ര
ദക്ഷ യാഗം മുടക്കി
ദുഷ്ടനിഗ്രഹം ചെയ്ത സ്വാമി
വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി
വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി
വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി
വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി
ശ്രീഭദ്രകാളിക്ക് സോദരനെ
ശ്രീയെഴും ദേവ കാത്തു കൊള്ളണേ
ശ്രീ വീരഭദ്ര സ്വാമി
സർപ്പം വിഴുങ്ങിയ ദേവതമാരെ
സർവ്വരെയും രക്ഷിച്ച ദേവ
വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി
വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി
വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി
ജീ ആർ കവിയൂർ
18 03 2025
Comments