ചക്രവാളം മാറ്റൊലി കൊണ്ടു
ചക്രവാളം മാറ്റൊലി കൊണ്ടു
ഇലപൊഴിഞ്ഞ അരയാൽ
സന്ധ്യാനാമം ചൊല്ലുമ്പോൾ
കിളികളോടൊത്തു ചേർന്ന്
സായുജ്യത്തിലെരിയുന്നു...
മേഘ കമ്പളത്തിനുള്ളിൽ
ആകാശം മറഞ്ഞു പോൽ
ചന്ദ്രികയോടൊത്തു ചേർന്ന്
ഇരുളിലേക്ക് മറഞ്ഞു...
അവളൊരുങ്ങും സ്വപ്നത്തിലും
അവൻ ഒരു രാഗം പാടും
പുഞ്ചിരിയാൽ അവനെ തടവിലാക്കി
വാക്കുകൾ മൗനം തീർക്കുന്നു...
നക്ഷത്ര മിഴികൾ തെളിഞ്ഞു
നീലാകാശം മൃദുവായി ചുംബിച്ചു
ഒഴുകിയ ഓർമ്മകളിൽ മറഞ്ഞ്
പ്രണയഗാനം മാറ്റൊലി കൊണ്ടു ചക്രവാളത്തിൽ...
ജീ ആർ കവിയൂർ
29 03 2025
Comments