ഇതും അത് പോലെ കടന്നു പോകും

ഇതും അത് പോലെ കടന്നു പോകും

നേരം കറങ്ങും, കാലം മാറും,
ചിരിയും കണ്ണീരും കൂടെയാവും.
നമ്മളെ തൊട്ടു കടന്നുപോകും,
ഇന്നലെപോലും മറന്നു പോകും.

വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച്,
എന്തിന് വിഷമം മനസ്സിലുണ്ടാക്കാൻ?
മഞ്ഞു വീഴുന്ന പുലരിയെ പോലെ,
ഇതും അതുപോലെ ഒഴുകിപ്പോകും.

നിഴലുകൾ നീങ്ങും, വെയിലും വീഴും,
പക്ഷേ, കാറ്റിന് പിടിച്ചുനില്ക്കുമോ വേലി?
നമുക്ക് കാത്തിരിക്കാൻ പാടില്ല,
ഇതും അതുപോലെ കടന്നു പോകും.

നാളത്തെ പേടിയിൽ മുങ്ങാതിരിക്കുക,
ഇന്നത്തെ നേരം സ്നേഹത്തോടെ ജീവിക്കുക.
ജീവിതം ഒരു ഒഴുക്ക്, ഒഴുകിനടന്നാൽ,
ഇതും അതുപോലെ കടന്നു പോകും.

ജീ ആർ കവിയൂർ
03 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ