നാവ് ശത്രു
നാവ് ശത്രു
കുറുങ്കുയിലിന്റെ പാട്ടു കേട്ടു
കുങ്കുമപ്പൂ തേടി പോയ്,
കാലം മറന്നൊരു യാത്രയിൽ
കടലുകൾ താണ്ടി നീന്തി മനം.
ജീവിത വൃക്ഷം ആടിയുലഞ്ഞു,
ജനനം-മരണം ഇടയിൽ വഴികൾ,
സ്മരണകളിൽ നിന്നെ തേടി,
മറവിയുടെ കാറ്റിൽ കവിഞ്ഞൊഴുകി.
അറിവിന്റെ ബോധമോ ദുഃഖമോ?
അവനെന്തോ അറിയാതെ ഇരിക്കുമ്പോൾ,
അകലം തീരുമോ ഒരുനാൾ?
നിശബ്ദമായ് മറവിയിൽ മങ്ങുമോ നാവ്?
ജീ ആർ കവിയൂർ
26 03 2025
Comments