നിൻ സാന്നിധ്യം (ഗസൽ)
നിൻ സാന്നിധ്യം (ഗസൽ)
നിൻ്റെ മൗനം എന്നെയെറെ അസ്വസ്ഥനാക്കുന്നു,
നിൻ മിഴികളിലെ തിളക്കം അസ്വസ്ഥനാക്കുന്നു।
ചിത്രമായ് തീർന്ന നിൻ ദൃഷ്ടി സ്വപ്നങ്ങൾ തീർക്കുന്നു,
അകലത്തവളെന്നെ കാണാതെ അസ്വസ്ഥനാക്കുന്നു।
പക്ഷികൾ പാടുമ്പോഴും എനിക്കില്ല മനശാന്തി,
വസന്തത്തിലെ കാറ്റ് പോലും ഇന്ന് എന്നെ അസ്വസ്ഥനാക്കുന്നു।
പൂക്കളെല്ലാം പൊഴിഞ്ഞു പോകുന്നു,
നിൻ സ്മൃതികൾ മാത്രം എന്നെ അസ്വസ്ഥനാക്കുന്നു।
മൊഴികൾ ഒളിച്ചാലും മനസ്സ് മറയ്ക്കാനാകുമോ,
നിൻ സാന്നിധ്യം പോലും എന്നും അസ്വസ്ഥനാക്കുന്നു।
എൻ്റെ ഗസൽകൾ വരെ നിൻ ശബ്ദം തേടുമെൻ പ്രിയതെ,
"ജീ ആർ" എവിടെയും ഗാനം അസ്വസ്ഥനാക്കുന്നു।
ജീ ആർ കവിയൂർ
16 03 2025
Comments