ഏകാന്ത ചിന്തകൾ - 130
ഏകാന്ത ചിന്തകൾ - 130
നമ്മുടെ ഭൂമി എല്ലാവർക്കും സമം,
മനുഷ്യൻ മാത്രം യജമാനനല്ല,
കടലും കാറ്റും പുഴയും കാടും
മറ്റു ജീവികൾക്കും താങ്ങാകണം.
ചിറകിനുള്ള പക്ഷികൾ ആകാശത്തിൻ,
മത്സ്യങ്ങൾക്ക് കടലിൽ ആവാസഭൂമി,
മൃഗങ്ങൾ കാട്ടിൻ തണലിലൊളിക്കും,
ജീവിതം എല്ലായിടത്തും ഒരുപോലെ.
നദികൾ ഒഴുകട്ടെ ദാഹം മാറാൻ,
വെളളവും വായുവും മണ്ണുമൊക്കെ
പ്രകൃതിയുടെ വരദാനവും അവകാശവും,
അതേവർക്കുംനുകരാം ,മുന്നോട്ടുപോകാം.
ജീ ആർ കവിയൂർ
26 03 2025
Comments