ഏകാന്ത ചിന്തകൾ - 109
ഏകാന്ത ചിന്തകൾ - 109
നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവൻ,
സത്യമെന്നോർത്ത് മുന്നേറുന്നവൻ,
കാലം മാറിയാലും വഴിമാറില്ല,
ധൈര്യം സ്നേഹമാകട്ടെ കടമ്പ.
ആടിയാടി വഴിതിരിയുന്നവൻ,
കാറ്റിൻ ചൂടിൽ രൂപമാറുന്നവൻ,
നാലുപക്ഷം നോക്കി ചിന്തിച്ചാലും,
സത്യത്തിൻ നേരെ പോകുമോ പഥം?
സമർത്ഥൻ ആരെന്നോരാളേ?
സമയത്തിന് വഴങ്ങിയാൽ തീർച്ചയോ?
നിലപാടിലും വിജ്ഞാനത്തിലും,
നീതിയിലുമാണ് കരുത്തിന്റെ ശിഖരം.
ജീ ആർ കവിയൂർ
13 03 2025
Comments