"നിലാവിന്റെ ചാരുതയിൽ"
"നിലാവിന്റെ ചാരുതയിൽ"
കുങ്കുമം മണക്കും താഴവാരത്തിൽ
ഒരു കുഞ്ഞിക്കാറ്റ് മൂളിയകന്നു പോയ്
മധുരസ്മൃതികൾ അലയടിച്ചപ്പോൾ
ഹൃദയത്തിൻ താളം തുടികൊട്ടിയപ്പോൾ
നിന്റെ നിഴലിൽ തളർന്നു നിന്നു
സന്ധ്യാംബാര കവിളുകൾ ചുവന്നു
നീയറിയാതെ വിസ്മൃതിയിലാവുമോ?
മിഴികളിലാണ്ട എൻ സ്വപ്ന മരാളം
നീ വരുമെന്നൊരു മോഹവുമായ്
പാതിരാ പൂവിനും ഗന്ധമേറുമോ?
പ്രണയ നഷ്ടങ്ങൾക്ക് കാതോർക്കാതെ
പരാജയ ഭയമില്ലാതെ മുന്നേറാം
നിലാവിന് ചാരുതയിൽ നനവേറുമ്പോൾ
പുഞ്ചിരിപ്പൂവിൻ നറു സുഗന്ധമണഞ്ഞു
പുതുവഴികളിൽ കൈ കോർത്ത് ഞാനും നീയും
സംഗീതമായ് ഒരു ലോകം തീർക്കാം
ജീ ആർ കവിയൂർ
22 03 2025
Comments