മനസ്സേ ഒന്ന് ശാന്തമാകൂ

മനസ്സേ ഒന്ന് ശാന്തമാകൂ

മയിലായി കൂയിലായി
മാനായ് മഴവില്ലായി
മാറാൻ കൊതിച്ചു മോഹം
മനസ്സേ ഒന്ന് ശാന്തമാകൂ

കാറ്റായി ഭാവങ്ങൾ തീരും
മേഘങ്ങൾ ഓർമ്മകൾ തീർത്ത്
മിഴികളിൽ മൂടി കനവുകൾ
മനസ്സേ ഒന്ന് ശാന്തമാകൂ

ചന്ദ്രനായി രാവുകളിൽ
നിന്റെ ചിരികൾ സ്വപ്നം പോലെ
കണ്ണീരായി ഉരുകിയാലും
മനസ്സേ നീ ശാന്തമാകൂ

വിരഹവും കാത്തിരിപ്പും 
മൗനമായി തീരുന്ന നേരം 
വരുമെന്ന് കരുതി ഒന്ന് 
മനസ്സേ, നീ ശാന്തമാകൂ

ജീ ആർ കവിയൂർ
03 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ