കണ്ണാ, നീ നിലനിൽക്കുന്നുവോ?
കണ്ണാ, നീ നിലനിൽക്കുന്നുവോ?
വിരിഞ്ഞു പൂക്കുന്ന ഭക്തഹൃദയത്താലോ
നിശ്വാസമെല്ലാം നിൻ സ്മരണയാകുമ്പോൾ,
മോഹങ്ങൾ തീർന്ന് മുരളിയാകുമ്പോൾ,
അവിടെ മാത്രം, കണ്ണാ, നീ നിവാസിക്കുന്നുവോ?
ഹൃദയമന്ദിരത്തിങ്കൽ നിൻ താളം,
അവിടെഒന്നായ് നിൻ സംഗീതസാന്നിധ്യം.
മറന്നിടുമോ കാളിന്ദിയും വൃന്ദാവനവും,
കാണുമോ, ശുദ്ധമായ ഈ മനസ്സിനെ, കണ്ണാ?
കണ്ണുകൾ തുറന്നാൽ കാണുന്നു നിൻ രൂപം,
ഉള്ളം തുറന്നാൽ നിൻ ചന്ദനഗന്ധം വീശുന്നു.
പകലും ഇരുളും ഒന്നാകുമ്പോൾ,
അവിടെ മാത്രം, മുകുന്ദാ, നീ നിലനിൽക്കുന്നുവോ?
ജീ ആർ കവിയൂർ
24 03 2025
Comments