മഴമൂടിയ മനം
മിഴിനീരാൽ നനഞ്ഞതു പോലെ മെല്ല
മാനം മഴമേഘ കംമ്പളം പുതച്ചു
അമ്പിളി പരിഭവത്താലേ മറഞ്ഞു
അല്ലിയാംമ്പലുകൾ തലകുനിച്ചു
വിരഹത്തിൻ കനലിൽ ഹൃദയം മങ്ങും
അകലെ നീന്തുന്ന ഓർമ്മകൾ ഉണർന്നു
കാത്തിരിപ്പിൻ വേനലിൽ തേങ്ങി മനം
നീ വരുമെന്നൊരു സ്വപ്നം മധുരം
ഇരുളിൽ ദിശയറിയാതെ തപ്പി തടഞ്ഞു
അരികിലണഞ്ഞ സന്ധ്യയുടെ വെട്ടം
നീരാഴിയിൽ മറയുന്ന വാക്കുകൾ
കാറ്റിൻ താളത്തിൽ ചേന്നു ചേരും
ജീ ആർ കവിയൂർ
08 03 2025
Comments