ഏകാന്ത ചിന്തകൾ - 101
ഏകാന്ത ചിന്തകൾ - 101
നാളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഇന്നലകളെ നോക്കി പഠിക്കണം, ഇന്നത്തെ നേരം പോവുമ്പോൾ സന്തോഷത്തിൻ നീതി നിറക്കണം.
പൊഴിഞ്ഞ കണ്ണീർ പുഞ്ചിരിയാക്കണം, തഴുകിയ നോവുകൾ പാട്ടാക്കണം, ചിതറീടിയ സ്വപ്നം തെളിയണം, ഇന്നലിന്റെ മറവിൽ മറയരുതേ.
നാളെ ഭംഗിയായി വരട്ടെ, ഇന്നത്തെ നാൾ സന്തോഷമാകട്ടെ, പകൽപോലൊരു മിഴിവുള്ള ഞാൻ, മോഹ ശലഭമായ് ആകാശത്തേയ്!
ജീ ആർ കവിയൂർ
08 03 2025
Comments