"കായൽ കരയിലെ വസന്തം"
"കായൽ കരയിലെ വസന്തം"
അതിരമ്പുഴ കായലിൽ
അന്നാദ്യം കണ്ടപ്പോൾ
അറിയാതെ മിഴിമുനയാൽ
അകതാരു കവർന്നവളെ
മന്ദഹാസത്തിൻ മൗനമണിഞ്ഞ
മഞ്ഞിൻകുളിരിൽ നാണത്താൽ
നിൻ ചാരുത ഓർമ്മയിൽ നിന്നും
മറയാതെ മായാതെ നിൽക്കുന്നു
കാറ്റു തൊട്ടു തലോടുമ്പോൾ
ഹൃദയം തുടികൊട്ടി താലോലം
സന്ധ്യതൻ നിറങ്ങൾ മാഞ്ഞാലും
സ്വപ്ന ചിറകേറിയിനിയും നീ വരുമോ?
ജീ ആർ കവിയൂർ
27 03 2025
Comments