ഏകാന്ത ചിന്തകൾ - 93
ഏകാന്ത ചിന്തകൾ - 93
ഓരോ സുന്ദര പ്രഭാതവും
പുതിയൊരു സ്വപ്നം വിരിയുന്ന നേരം,
ചിറകു വിരിച്ചാകാശത്തിലേക്ക് പറന്നുയരാം
പ്രതീക്ഷ നിറഞ്ഞ് സൂര്യരശ്മികൾ.
കാറ്റിൻ ചുംബനം തഴുകിയപ്പോൾ
മനസ്സിൽ മധുരമാം സംഗീതം,
പുതിയൊരു ദിനം വിടരുമ്പോൾ
പടിയേറുന്നു വെളിച്ചമെന്നോണം.
മറന്നുപോകാൻ ഒന്നുമില്ലീനി,
ഓർമകൾ തേടി വിളിച്ചാലും,
ഇന്നലെയല്ല, നാളെയല്ല,
ഇന്നത്തെ നിമിഷം ആശ്വാസമേ!
ജീ ആർ കവിയൂർ
05 03 2025
Comments